Breaking News

ആനയെ കണ്ട് രക്ഷപ്പെട്ട് ഓടുന്നതിനിടയിൽ വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മാധവനെ സന്ദർശിച്ച് പഞ്ചായത്ത് പ്രസിഡണ്ടും ഭരണസമിതി അംഗങ്ങളും


പാണത്തൂർ: കാട്ടാനയെ കണ്ട് പേടിച്ചോടുന്നതിനിടയിൽ വീണ് പരിക്കേറ്റ് വീട്ടിൽ ചികിത്സയിൽ കഴിയുന്ന പാറക്കടവിലെ മാധവനെ പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും ഭരണസമിതി അംഗങ്ങളും സന്ദർശിച്ചു.

മാധവന്റെ ആരോഗ്യനില വിലയിരുത്തിയ സംഘം അദ്ദേഹത്തിനും കുടുംബാംഗങ്ങൾക്കും ആശ്വാസം പകർന്നു. ആവശ്യമായ സഹായങ്ങളും തുടർനടപടികളും ഉറപ്പാക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

സന്ദർശനത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പദ്മകുമാരി, നാലാം വാർഡ് അംഗം ബാലകൃഷ്ണൻ ഓട്ടമല, മൂന്നാം വാർഡ് അംഗം കെ. കെ. വേണുഗോപാൽ, എട്ടാം വാർഡ് അംഗം ഷിബു എം എന്നിവരും പങ്കെടുത്തു.

No comments