സി ഡി എ മണ്ഡപം അയൽക്കൂട്ട പാലിയേറ്റീവ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം നടത്തി
മണ്ഡപം: സി ഡി എ മണ്ഡപം അയൽക്കൂട്ട പാലിയേറ്റീവ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഓണക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് അംഗം ഡോമിനിക് കോയിത്തുരുത്തേൽ നിർവഹിച്ചു.
പാലിയേറ്റീവ് യൂണിറ്റ് പ്രസിഡന്റ് സാജു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സജിനി സ്റ്റീഫൻ, ട്രഷറർ സോണിയ പൂച്ചാലിൽ എന്നിവർ സംസാരിച്ചു.
ഷാജി മുര്യംവേലിൽ, ജയ പുളിയനാട്ട്, ബെന്നി ജോസഫ്, ജിജി തച്ചാർകുടിയിൽ, ഷേർളി അലക്സാണ്ടർ, ജോയി പൂച്ചാലിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
No comments