മലയോരത്തിന് അഭിമാനമായി ചെറുപുഴ പുളിങ്ങോം സ്വദേശിനിയായ ബാഡ്മിന്റൺ താരം ട്രീസ ജോളിക്ക് അർജുന അവാർഡ്
ചെറുപുഴ : മലയോരത്തിന് അഭിമാനമായി അർജുന അവാർഡ് നേടി ട്രീസ ജോളി. ചെറുപുഴ പുളിങ്ങോം സ്വദേശിയും ഇന്റർനാഷണൽ ബാഡ്മിന്റൺ താരവുമായ ട്രീസ ജോളിയെ (21) തേടിയാണ് ഇപ്രാവശ്യത്തെ അർജുന അവാർഡ് എത്തിയിരിക്കുന്നത്. ദേശീയ യുവജനകാര്യ, കായിക മന്ത്രാലയം ചൊവ്വാഴ്ചയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ചാമ്പ്യൻഷിപ്പ് തുടങ്ങിയവയിൽ ഇന്ത്യയ്ക്കായി മെഡലുകൾ നേടിയ താരമാണ് ട്രീസ. ഇപ്പോൾ ബാഡ്‌മിന്റൺ ലോക ചാമ്പ്യൻഷിപ്പില്‍ പങ്കെടുത്തു കൊണ്ടിരിക്കുകയാണ്.കോമൺവെൽത്ത് ഗെയിംസിൽ ഇരട്ടമെഡൽ നേടിയ ട്രീസ ജോളിക്ക് സംസ്ഥാന ചരക്കുസേവന നികുതി വകുപ്പിൽ എൽഡിഎഫ് സർക്കാര്‍ ജോലി നല്‍കിയിരുന്നു. കണ്ണൂർ യൂണിവേഴ്സിറ്റിയിലെ എംബിഎ വിദ്യാർഥിനി കൂടിയായ ട്രീസ പുളിങ്ങോത്തെ തൈക്കൽ ജോളിയുടെയും ഡെയ്സിയുടെയും മകളാണ്. ഏക സഹോദരി മരിയ ജോളിയും ബാഡ്മിൻ്റൺ താരമാണ്.
No comments