Breaking News

കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടി പരപ്പ സ്വദേശി പ്രസീൺ ഒ.കെ


പരപ്പ: പരപ്പ സ്വദേശിയായ പ്രസീൺ ഒ.കെ. തിരുച്ചിറപ്പള്ളി ഭാരതീദാസൻ സർവ്വകലാശാലയിൽ നിന്നും കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടി. തിരുച്ചിറപ്പള്ളിയിലെ പ്രശസ്തമായ ജമാൽ മുഹമ്മദ് കോളേജിൽ നിന്നും അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ സയ്യിദ് അലി പാദുഷായുടെ കീഴിൽ 

ക്യാമൽ റേസിംഗുമായി ബന്ധപ്പെട്ട ഫോറൻസിക് ഡോപ്പിംഗ് കൺട്രോളിനെ സംബന്ധിച്ച ഗവേഷണത്തിനാണ് പ്രസീണിന് ഡോക്ടറേറ്റ് ലഭിച്ചത്.

കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും കുവേമ്പു യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ ഡോ. പ്രസീൺ നിലവിൽ ദുബൈ ക്യാമൽ ഫോറൻസിക് ലാബിൽ ഡെപ്യൂട്ടി ടെക്നിക്കൽ മാനേജറാണ്. 

മലയോരത്തെ സുപ്രസിദ്ധ ആയുർവേദ ഡോക്ടർ പരേതനായ ഡോ. ഒ.കെ. രാമചന്ദ്രന്റെയും വിലാസിനിയുടെയും രണ്ടാമത്തെ മകനാണ് ഡോ.പ്രസീൺ.ഭാര്യ ധന്യ. ഇഷാനി, പൃഥ്വി എന്നിവർ മക്കളാണ്. ഡോ. പ്രവീൺ (ശ്രീ ഋഷി ആയുർവേദ ആശുപത്രി, പരപ്പ) സഹോദരനാണ്.


No comments