ഓഫീസ് മുറി തകർത്ത് സ്കൂളിൽ മോഷണശ്രമം
കാലിച്ചാനടുക്കം : കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്കൂളിന്റെ ഓഫീസ് മുറിയുടെ പൂട്ട് തകർത്ത് മോഷണശ്രമം .സ്കൂൾ ഹെഡ്മാസ്റ്ററുടെ പരാതിയിൽ അമ്പലത്തറ പോലീസ് കേസെടുത്തു.
അകത്തുകയറിയ മോഷ്ടാക്കൾ ഹെഡ്മാസ്റ്ററുടെ ക്യാമ്പിന്റെ ഗ്ലാസ് പൊളിക്കുകയും കമ്പ്യൂട്ടറിൽ ലാബിന്റെ ഷട്ടർ പൊളിച്ചും മോഷണശ്രമം നടത്തി എന്നാണ് ഹെഡ്മാസ്റ്റർ കെ.സന്തോഷ് അമ്പലത്തറ പോലീസ് നൽകിയ പരാതിയിൽ പറയുന്നത്. 15 ന് ഉച്ചയ്ക്ക് ഒരു മണിക്കും ഇന്നലെ രാത്രി ഏഴുമണിക്കും ഇടയിലാണ് സംഭവമെന്ന് കരുതുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.
No comments