ട്രക്കിംഗ് ക്യാമ്പിന് അപേക്ഷകൾ ക്ഷണിച്ചു
കാസർകോട്: സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയു ടെ ഭാഗമായി സംസ്ഥാന യുവജനക്ഷേമ ബോർഡ് ദേശീയ സാഹസിക അക്കാദമിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ എട്ടിന് കാസർകോട് റാണിപുരത്തും, സെപ്റ്റംബർ 16, 17 തീയതികളിൽ ഇടുക്കി ജില്ലയിലെ മീശപ്പുലിമലയിലും ക്കിംഗ് ക്യാമ്പ് സംഘടിപ്പിക്കും. 18നും 35നും ഇടയിൽ പ്രാ യമുള്ള യുവതിയുവാക്കൾക്ക് അപേക്ഷിക്കാം. റാണിപുരത്തെ ട്രക്കിംഗ് ക്യാമ്പിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ സെ പ്റ്റംബർ 2ന് മുൻപും, മീശപ്പുലിമലയിലെ ക്യാമ്പിൽ പങ്കെ ടുക്കുവാൻ താല്പര്യമുള്ളവർ സെപ്റ്റംബർ എട്ടിന് മുൻപും വയസ്സ് തെളിയിക്കുന്ന രേഖകൾ സഹിതം താഴെപ്പറയുന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന അ പേക്ഷകർ 1,000 രൂപരജിസ്ട്രേഷൻ ഫീസ് നൽകണം. ഇമെ യിൽ ksgd.skywb@kerala.gov.in. ഫോൺ 9645682799, 9895314639.
No comments