Breaking News

കർഷക കോൺഗ്രസ്സ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു കർഷക കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് മഞ്ജുഷ് മാത്യു ഉത്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട്  : കർഷക കോൺഗ്രസ്സ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. വിവിധ കൃഷി മേഖലകളിൽ കഴിവ് തെളിയിച്ച കർഷകരെ ഉപഹാരം നൽകി ആദരിച്ചു. പരിപാടി കർഷക കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് മഞ്ജുഷ് മാത്യു ഉത്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷതവഹിച്ചു. യു. ഡി. എഫ്. കൺവീനർ എ. ഗോവിന്ദൻ നായർ മുഖ്യഅഥിതി ആയിരുന്നു. ബളാൽ പഞ്ചായത്ത് പ്രസിഡന്റ് എ. ലത, ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് ഉമേഷശൻ ബെളൂർ, സി. വി. ഭാവനൻ, അഡ്വ. സോജൻ കുന്നേൽ, അശോക് ഹെക്ഡെ, ടിറ്റോ ജോസഫ് , എം. പി. ജോസഫ്, നോബിൾ മാത്യു, അനിൽ വാഴുന്നോറടി, സാബു ബന്തടുക്ക തുടങ്ങിയവർ പ്രസംഗിച്ചു

No comments