കോളംകുളത്ത് ഓണം സഹകരണ വിപണി കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം രാജൻ ഉദ്ഘാടനം ചെയ്തു
ബിരിക്കുളം : ബിരിക്കുളം സർവീസ് സഹകരണ ബാങ്കിന്റെയും കൺസ്യൂമർ ഫെഡിന്റെയും നേതൃത്വത്തിൽ കോളംകുളത്ത് ഓണം വിപണി കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം രാജൻ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് പി എൻ രാജ്‌മോഹൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ടി എൻ ബാബു , വി കെ നാരായണൻ, എ ആർ സോമൻ ,അമൃത പി, രാജേഷ് വി, ബിജു എ വി , കെ വി വിജയൻ, കെ എസ് രവീന്ദ്രൻ, ലീന തമ്പാൻ, ധനേഷ് എം കെ എന്നിവർ സംസാരിച്ചു ബാങ്ക് സെക്രട്ടറി ബിന്ദു എ സ്വാഗതം പറഞ്ഞു.കെ മണി നന്ദി പറഞ്ഞു
No comments