Breaking News

മാരക മയക്കുമരുന്നായ എം ഡി എം എയുമായി മൂന്നു പേരെ അറസ്റ്റു ചെയ്തു



കാസർകോട്: ചെർക്കളയിലും മുട്ടത്തൊടി, സന്തോഷ് നഗറിലും വിദ്യാനഗർ പോലീസും ഡാൻസാഫ് ടീമും നടത്തി യ പരിശോധനയിൽ എം ഡി എം എയുമായി മൂന്നു പേരെ അറസ്റ്റു ചെയ്തു.
മയക്കുമരുന്ന് കടത്തിനുപയോഗിച്ച കാറുകൾ പോലീസ് കസ്റ്റഡിയിലെടുത്തു. സന്തോഷ് നഗറിൽ ഇന്നലെ രാത്രി പത്തരമണിയോടെ വിദ്യാനഗർ എസ് ഐ അനൂപിന്റെ നേ തൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സന്തോഷ് നഗ ർ, കുഞ്ഞിക്കാനം, ആത്തിഫ് മൻസിലിലെ മുഹമ്മദ് അ നഷീദ് (26), ചെർക്കള, തായൽ ഹൗസിലെ സി.അബ്ദുൽ ഖാദർ (27) എന്നിവരെ അറസ്റ്റു ചെയ്തത്. സംഘത്തിൽ നി ന്ന് 18 ഗ്രാം എം ഡി എം എ പിടികൂടി. കടത്തിന് ഉപയോഗി ച്ച കാറും കസ്റ്റഡിയിലെടുത്തു. സംശയകരമായ സാഹചര്യ ത്തിൽ കാറുമായി കാണപ്പെട്ടതിനെ തുടർന്നാണ് യുവാക്ക ളെ പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചത്. ചെർക്കള, കുഞ്ചിക്കരയിലെ പി. ഉണ്ണികൃഷ്ണനെ (26) ഇന്നലെ കുന്നേരം നാലുമണിയോടെ വിദ്യാനഗർ എസ് ഐ വിജയ ൻ മേലത്തിന്റെ നേതൃത്വത്തിൽ 2.730 ഗ്രാം എം ഡി എം എ യുമായാണ് അറസ്റ്റു ചെയ്തത്. കാറും കസ്റ്റഡിയിലെടുത്തു. ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായാണ് രണ്ടിടത്തും മയക്കുമരുന്നു വേട്ട നടത്തിയത്.

No comments