Breaking News

കാഞ്ഞങ്ങാട് ടൗണിൽ നിന്നും കവർച്ചക്കാരനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു



കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ടൗണിൽ നിന്നും നാട്ടുകാർ കവർച്ചക്കാരനെ പിടികൂടി ഹോസ്ദുർഗ്
പൊലീസിൽ ഏൽപ്പിച്ചു. ഇന്ന് രാവിലെ ബസ് സ്റ്റാൻഡ് പരിസരത്ത് കണ്ട മോഷ്ടാവിനെ പിടികൂടുകയായിരുന്നു. ഒരു മാസം മുൻപ് കോട്ടച്ചേരി ബദരിയ ജുമാ മസ്ജിദിൽ കൊടുവാളുമായി എത്തിയ ഭണ്ഡാരം കവർന്ന പ്രതിയാണ് പിടിയിലായത്.

പ്രതിയുടെ സി.സി.ടി.വി ദൃശ്യം നേരത്തെ ലഭിച്ചിരുന്നു. ഇതാണ് തിരിച്ചറിയാൻ സഹായമായത്.
മസ്ജിദിൽ സ്ഥാപിച്ചിരുന്ന ഭണ്ഡാരം തകർത്ത് പണം കവർന്ന കേസിലെ പ്രതിയാണ് പിടിയിലായത്. മസ്ജിദിന് പരിസരത്തുണ്ടായിരുന്ന സിസിടിവി ക്യാമറയിലാണ് പ്രതിയുടെ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞത്. പുലർച്ചെ 2.45 നാണ് പള്ളിയിൽ പ്രതി എത്തിയത്. കൈയ്യിൽ കൊടുവാൾ ഉണ്ടായിരുന്നു. കത്തിയും സമീപത്ത് നിന്നും എടുത്ത പലകയും ഉപയോഗിച്ചായിരുന്നു പ്രതി പള്ളിയുടെ ഉമ്മറത്തോട് ചേർന്ന് സ്ഥാപിച്ചിരുന്ന വലിയ ഭണ്ഡാരം കുത്തി തുറന്ന് പണം കവർന്നത്. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരുന്നു.

No comments