Breaking News

വന്യമൃഗ ശല്യം: പനത്തടിയിൽ സ്വകാര്യ ഭൂമിയിലെ കാട് വെട്ടിത്തെളിക്കാൻ നടപടികൾ


പാണത്തൂർ: വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ പനത്തടി ഗ്രാമപഞ്ചായത്തിൽ പൊതുജനങ്ങൾ, കർഷകർ, എൻ.എസ്.എസ്., പ്ലാന്റേഷൻ ഉടമകൾ ഉൾപ്പെടെയുള്ള സ്വകാര്യ വ്യക്തികളുടെ പ്രഥമ യോഗം ബളാന്തോട് മിൽമ ഹാളിൽ ചേർന്നു.

പാറക്കടവ്, റാണിപുരം, കല്ലപ്പള്ളി തുടങ്ങിയ വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലെ സ്വകാര്യ വ്യക്തികളുടെ കാടുപിടിച്ചുകിടക്കുന്ന ഭൂമിയിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് റവന്യൂ, ഫോറസ്റ്റ് അധികൃതരുടെ സഹകരണത്തോടെ പഞ്ചായത്ത് ഇടപെടുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് അറിയിച്ചു.

സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിൽ കാട് വളർന്നുകിടക്കുന്നത് വന്യമൃഗങ്ങൾക്കും വിഷപ്പാമ്പുകൾക്കും ജനവാസ മേഖലകളിലേക്ക് എത്തുന്നതിനുള്ള സാഹചര്യം വർധിപ്പിക്കുന്നതായി യോഗത്തിൽ ചർച്ചയായി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനായി അടിയന്തരമായി കാടുവെട്ടിത്തെളിക്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും യോഗം വിലയിരുത്തി.


No comments