Breaking News

പനയാൽ, കുണിയയിൽ സ്കൂളിൽ വൻ കവർച്ച.. നാലുലക്ഷം രൂപയും സിസിടിവി ക്യാമറയുടെ ഹാർഡ് ഡിസ്കും മോഷണം പോയി...


കാസർകോട്: ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പനയാൽ, കുണിയ മിൻഹാജ് പബ്ലിക് സ്കൂളിൽ വൻ കവർച്ച. മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന നാലുലക്ഷം രൂപയും 31,000 രൂപ വില വരുന്ന സിസിടിവി ക്യാമറയുടെ ഹാർഡ് ഡിസ്കും വിസിആറും മോഷണം പോയി. മാനേജർ സിഎച്ച് അസൈനാർ നൽകിയ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഞായറാഴ്ച രാത്രി പത്തുമണിക്കും ഇന്നലെ (തിങ്കൾ) രാവിലെ 10.45 മണിക്കും ഇടയിലുള്ള സമയത്താണ് കവർച്ച നടന്നത്. ഓഫീസ് റൂമിന്റെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്.

No comments