ഗ്രീൻ ചന്ദ്രഗിരി അഗ്രോ ഫാർമേഴ്‌സ് കമ്പനിയുടെ വളം ഡിപ്പോ പൂടങ്കല്ലിൽ ഗോവിന്ദൻ പള്ളിക്കാപ്പിൽ എം എൽ. എ ഉദ്ഘാടനം ചെയ്തു
പൂടങ്കല്ല്: ഗ്രീൻ ചന്ദ്രഗിരി അഗ്രോ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ പുതിയ വളം ഡിപ്പോ ഉദ്ഘാടനം പൂടങ്കല്ല് സി.എം കോംപ്ലക്‌സ് ബിൽഡിംഗിൽ വെച്ച് നടന്നു. കാഞ്ഞങ്ങാട് നിയോജകമണ്ഡലം എം.എൽ.എ ഗോവിന്ദൻ പള്ളിക്കാപ്പിൽ ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
ഗ്രീൻ ചന്ദ്രഗിരി ചെയർമാൻ ബി. രത്നാകരൻ നമ്പ്യാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കമ്പനി സി ഇ ഒ രജനിമോൾ വിജയൻ സ്വാഗതം പറഞ്ഞു. വളം ഡിപ്പോ ഉദ്ഘാടനത്തിന് പുറമെ, പ്രകൃതിദത്ത ജല ശുദ്ധീകരണ സഹായിയായ 'ജലാമൃത്' ഉല്പന്നത്തിന്റെ ലോഞ്ചിങ്, രാജു കാരുപ്ലാക്കിലിന് നൽകി പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇൻചാർജ് അർജിത പി വി നിർവഹിച്ചു.
കർഷകർക്കുള്ള ഷെയർ സർട്ടിഫിക്കറ്റ് വിതരണം റിജിൻ പി കെ (ബിസിനസ്സ് എക്സ്പേർട്ട് പി ഡി എസ് )നിർവഹിച്ചു സംസാരിച്ചു.
പൂടങ്കല്ല് പനത്തടി സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ആർജിത പി.വി (പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇൻചാർജ് ), , ഷെറിൻ മൂള്ളൂർ(പ്രൊജക്റ്റ് ഡയറക്ടർ ഇൻചാർജ് ആത്മ കാസറഗോഡ് )തുടങ്ങിയവർ വിശിഷ്ട അതിഥികളായി സംബന്ധിച്ച് സംസാരിച്ചു.
കള്ളാർ ഗ്രാമ പഞ്ചായത്ത് കൃഷി ഓഫീസർ ഹനീന കെ. എം ആദ്യ വളം വില്പന വി ഡി രമേശിന് നൽകി ഉൽഘാടനം നിർവഹിച്ചുസംസാരിച്ചു. രാജു ഒ.ജെ, ബേബിച്ചൻ അഞ്ചുകണ്ടത്തിൽ, സണ്ണി വടക്കേൽ, തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഷാജൻ പി.ജെ നന്ദി പ്രസംഗം നടത്തി.
No comments