സ്കൂളിലേയ്ക്ക് നടന്നുപോവുകയായിരുന്ന പതിമൂന്നുകാരിയായവിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ
കാസർകോട്: സ്കൂളിലേയ്ക്ക് നടന്നു
പോവുകയായിരുന്ന പതിമൂന്നുകാരിയായ
വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. പള്ളത്തടുക്കയിലെ രമേശ (43)നെയാണ് ബദിയഡുക്ക എസ് ഐ സുനിൽ കുമാറും സംഘവും അറസ്റ്റു ചെയ്തത്. സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗോകുൽ, സിവിൽ പൊലിസ് ഓഫീസർമാരായ ശിബിൻ, ധനേഷ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു. രണ്ടു ദിവസങ്ങൾക്കു മുമ്പാണ് കേസിനാസ്പദമായ സംഭവം. സ്കൂളിലേയ്ക്കു തനിച്ച് നടന്നു പോവുകയായിരുന്ന പെൺകുട്ടിയുടെ ശരീരത്തിൽ സ്പർശിച്ചു പീഡനത്തിനു
ഇരയാക്കിയെന്നാണ് കേസ്. വിവിധ സ്ഥലങ്ങളിലെ സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്.
No comments