Breaking News

ആദരവ് സംഘടിപ്പിച്ചു...ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തിലെ മികച്ച ക്ഷീര കർഷകയായി തിരഞ്ഞെടുക്കപ്പെട്ട ദീപനായരെ പരപ്പ ക്ഷീര വികസന ഓഫീസർ മനോജ് കുമാർ പി. വി. ആദരിച്ചു


ബളാംതോട്:ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തിലെ മികച്ച ക്ഷീര കർഷകയായി തിരഞ്ഞെടുക്കപ്പെട്ട ദീപനായരെ പരപ്പ ക്ഷീര വികസന ഓഫീസർ മനോജ് കുമാർ പി. വി. ആദരിച്ചു. 

സംഘം പ്രസിഡന്റ് വിജയകുമാരൻ നായർ.കെ.എൻ. അദ്ധ്യക്ഷത വഹിച്ചു.  മിൽമ  കാസർഗോഡ് പി & ഐ വിഭാഗം ഡിസ്ട്രിക്റ്റ് ഓഫീസ് ഹെഡ് ഷിജി. വി. ഓണാഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്തു. 

6 കോടി 30 ലക്ഷം രൂപയുടെ 2027-28 വർഷത്തെ കരട് ബഡ്ജറ്റ് പൊതുയോഗം അംഗീകരിച്ചു. സംഘം സെക്രട്ടറി പ്രദീപ് കുമാർ.സി.എസ്. സ്വാഗതവും സംഘം വൈസ് പ്രസിഡൻ്റ് സുലേഖ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. 

സംഘത്തിൽ കൂടുതൽ പാലളന്ന ക്ഷീര കർഷകരായ ദീപ ജി., ബി. ലളിതകുമാരി. പ്രമീള എം., സന്തോഷ് കുമാർ. കെ. ശ്രീജ റ്റി. വി.എന്നിവരെ ആദരിച്ചു.

 സംഘാംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. പൊതുപ്രവർത്തകൻ സൂര്യനാരായണ ഭട്ടിനെ പനത്തടി ഗ്രാമ പഞ്ചായത്ത് മെമ്പർ കെ. സി. മോഹൻദാസ് ആദരിച്ചു.അംഗങ്ങൾക്ക് ഓണകോടി വിതരണം ചെയ്യുകയും, ഓണ പൂക്കളം, ഓണ സദ്യ,  കലാപരിപാടികൾ എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി. 

കേരള ഫീഡ് കാസർഗോഡ് ജില്ല ഫീൽഡ് അസിസ്റ്റൻ്റ് സുനിൽ മാടക്കൽ, സംഘം ഡയറക്ടർമാരായ  മാത്യു സെബാസ്റ്റ്യൻ, ശശിധരൻ നായർ കെ.എസ്., ജോജി ജോർജ് , രാജശ്രീ.വി. ശശികല എസ്. രാഘവൻ കെ.കെ. എന്നിവർ സംസാരിച്ചു.


No comments