പാണത്തൂർ - കോട്ടയം കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് സർവീസ് ഇന്ന് മുതൽ പുനരാരംഭിക്കുന്നു
പാണത്തൂർ : യാത്രക്കാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് കോട്ടയം - പാണത്തൂർ റൂട്ടിലെ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് സർവീസ് ഇന്ന് (2026 ആഗസ്റ്റ് 21) മുതൽ എല്ലാ ദിവസവും സർവീസ് പുനരാരംഭിക്കുകയാണെന്ന് അറിയിപ്പ്.
ആഴ്ചയിൽ ചില ദിവസങ്ങളിൽ മാത്രമുണ്ടായിരുന്ന സർവീസാണ് ഇപ്പോൾ യാത്രക്കാരുടെ സൗകര്യാർത്ഥം ദിവസേനയുള്ള സർവീസായി മാറ്റുന്നത്. കോട്ടയത്തുനിന്നും പാണത്തൂരിലേക്കുള്ള യാത്രാനിരക്ക് വെറും 650 രൂപയാണ്.
യാത്രക്കാർക്ക് മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്ത് തങ്ങളുടെ സീറ്റുകൾ ഉറപ്പുവരുത്താവുന്നതാണ്. ഇതിനായി ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണെന്നും അധികൃതർ അറിയിച്ചു. ബസ് സർവീസ് കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനും, സർവീസ് തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനും എല്ലാവരുടെയും സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നതായി മലനാട് വികസന സമിതി അംഗങ്ങൾ അഭ്യർത്ഥിച്ചു.
No comments