പരപ്പ ബ്ലോക്ക് പ്രാഥമിക ആരോഗ്യകേന്ദ്രം വെള്ളരിക്കുണ്ടിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക ; ബി.എം.എസ് വെള്ളരിക്കുണ്ട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണസമരം നടത്തി
വെള്ളരിക്കുണ്ട് : ഭാരതീയ മസ്ദൂർ സംഘം (ബി.എം.എസ്) വെള്ളരിക്കുണ്ട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ്ണസമരം സമാപിച്ചു.
പരപ്പ ബ്ലോക്ക് പ്രാഥമിക ആരോഗ്യകേന്ദ്രം വെള്ളരിക്കുണ്ടിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, ഡോക്ടർമാരുടെ ഒഴിവുകൾ നികത്തുക, കുടുതൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുക, കിടത്തി ചികിത്സ ആരംഭിക്കുക, മരുന്ന് ലഭ്യത ഉറപ്പാക്കുക, ആംബുലൻസ് സേവനം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ്ണ സമരം .
വെള്ളരിക്കുണ്ട് ടൗണിൽ നിന്നും പ്രതിഷേധ റാലിയോടെയാണ് സമരം ആരംഭിച്ചത് തുടർന്ന് ഹോസ്പിറ്റലിലിന്റെ മുന്നിൽ വെച്ച് പ്രതിഷേധ റാലിയെ പോലീസ് തടഞ്ഞു . തുടർന്ന് ആശുപത്രിയുടെ മുന്നിൽ ധർണ്ണ സമരം നടന്നു
ബി.എം.എസ് സംസ്ഥാന സമിതി അംഗം നാരായണൻ കൊട്ടോടി ധർണ ഉദ്ഘാടനം ചെയ്തു. ബി.എം.എസ് വെള്ളരിക്കുണ്ട് മേഖലാ പ്രസിഡന്റ് വിനോദ് കുമാർ എ.സി. അധ്യക്ഷത വഹിച്ചു.
കർഷക തൊഴിലാളികളും വിവിധ മേഖലകളിലെ തൊഴിലാളികളും ഉൾപ്പെടെ നിരവധി പേർ ധർണയിൽ പങ്കെടുത്തു. കുഞ്ഞിക്കണ്ണൻ ബളാൽ, രവീന്ദ്രൻ ,ടി.സി. രാമചന്ദ്രൻ, സാജൻ പുഞ്ച , സുരേഷ് ബാബു നാട്ടക്കൽ , പുഴക്കരെ കുഞ്ഞിക്കണ്ണൻ നായർ, സി.വി. സുരേഷ്, ഉത്തമൻ വെള്ളരിക്കുണ്ട് തുടങ്ങിയവർ സംസാരിച്ചു.
റെജി ഭീമനടി സ്വാഗതവും ബി.എം.എസ് ജില്ലാ കമ്മിറ്റി അംഗം പി.എസ്. രാധാകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.
No comments