കാസർകോട് കാർ തടഞ്ഞു നിർത്തി യുവാക്കളെ ആക്രമിച്ചതായി പരാതി
കാസർകോട്: കാർ തടഞ്ഞു നിർത്തി യുവാക്കളെ ആക്രമിച്ചതായി പരാതി.ഉളിയത്തടുക്ക, എസ് പി നഗറിലെ മുഹമ്മദ് അസറുദ്ദി(29)ന്റെ പരാതിയിൽ അഞ്ചുപേർക്കെതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു. അമ്പി, തമ്പി, മഹ്മൂദ്, ആരിഫ്, ജാഷിം പള്ളം എന്നിവർക്കെതിരെയാണ് കേസ്. അക്രമത്തിൽ പരാതിക്കാരനെ കൂടാതെ കസബ വില്ലേജിലെ അബ്ദുൽ കൗഫ്, ചെങ്കളയിലെ അബ്ദുൽ റഹ്മാൻ, കസബയിലെ അനസ് എന്നിവർക്കും പരിക്കേറ്റിരുന്നു. ചൊവ്വാഴ്ച രാത്രി 11.30 മണിയോടെ തളങ്കര പടിഞ്ഞാറിലാണ് കേസിനാസ്പദമായ സംഭവം. കാർ തടഞ്ഞു നിർത്തിയ സംഘം മുഹമ്മദ് അസറുദ്ദീന്റെ സുഹൃത്തായ കൗഫിനെ വിളിച്ചിറക്കിക്കൊണ്ടുപോയി കൈപിടിച്ചു തിരിക്കുകയും തടയാൻ ശ്രമിക്കുന്നതിനിടയിൽ സുഹൃത്തുക്കളെയും ആക്രമിക്കുകയായിരുന്നുവെന്നു കാസർകോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു.
പരാതിക്കാരന്റെ സുഹൃത്തായ കൗഫിനെ തായലങ്ങാടിയിൽ വച്ച് മർദ്ദിച്ചതിനു പൊലീസ് കേസെടുത്ത വിരോധമാണ് അക്രമത്തിനു ഇടയാക്കിയതെന്നു കൂട്ടിച്ചേർത്തു.
No comments