നിർമാണത്തിലിരിക്കുന്ന സ്കൂൾ കെട്ടിടത്തിന്റെ മുകളിൽനിന്നും വീണ് തൊഴിലാളി മരിച്ചു
നിർമാണപ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന സ്കൂൾ കെട്ടിടത്തിന്റെ മൂന്നാംനിലയിൽ നിന്നും വീണ് തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ കൊച്ച് ബിഹർ കേഷോറിബരി കർക്കാരിയ കേതർഹട്ടിലെ രതികാന്ത വർമ്മന്റെ മകൻ ശ്യാംചരൺ ബർമാൻ (44)ആണ് മരിച്ചത്. നാലാംവാതുക്കലിൽ പണി നടന്ന്കൊണ്ടിരിക്കുന്ന ഉദുമ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ കെട്ടിടത്തിൻ്റെ മുകളിൽ നിന്നും ജോലിക്കിടെ അബദ്ധത്തിൽ കാൽ വഴുതി താഴെ വീഴുകയായിരുന്നു.
No comments