കാറോടിക്കവേ നീലേശ്വരം സ്വദേശിയായ വയോധികൻ ഹൃദയാഘാതത്താൽ മരിച്ചു
നീലേശ്വരം : കുടുംബസമേതം കല്യാണത്തിന് പോകുന്നതിനിടെ കാറോടിച്ച ഗൃഹനാഥൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. റിട്ട. സിആർപിഎഫ് നീലേശ്വരം കിഴക്കൻകൊഴുവൽ സ്വദേശി എറുവാട്ട് പറ്റവളപ്പിൽ നാരായണൻനായർ (74) ആണ് മരിച്ചത്. വ്യാഴം രാവിലെ ചൂട്ട്വത്തെ വീട്ടിൽനിന്ന് ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പടിഞ്ഞാറ്റംകൊഴുവലിലേക്ക് വരുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. ഉടൻ തേജസ്വിനി ആശുപത്രിയിലേക്കെത്തിച്ചെങ്കിലും മരിച്ചു. നേരത്തെ നീലേശ്വരം എൻ കെ ബി എം എയുപി സ്കൂൾ ബസ് ഡ്രൈവറായും ജോലിചെയ്തിരുന്നു. ഭാര്യ: ഉഷ. മക്കൾ: വർഷ, നിഷ. മരുമക്കൾ: രാധാകൃഷ്ണൻ (ക്ലബ്ബ് എഫ് എം, കണ്ണൂർ), ശ്രീജിത്ത് (തൃക്കരിപ്പൂർ ഫാർമേഴ്സ് സഹകരണ ബാങ്ക്). സഹോദരങ്ങൾ: ഇ പി നാരായണി അമ്മ, ലക്ഷ്മി (കരിവെള്ളൂർ), പരേതരായ അമ്മിണി അമ്മ, കൃഷ്ണൻ നായർ.
No comments