ചിറപ്പുറം ബി.എ.സി.യുടെ ആഭിമുഖ്യത്തിൽ തിരുവോണനാളിൽ വിവിധ കലാ–കായിക മത്സരങ്ങളോടെ ഓണാഘോഷം സംഘടിപ്പിച്ചു...
നീലേശ്വരം: ചിറപ്പുറം ബി.എ.സി.യുടെ ആഭിമുഖ്യത്തിൽ തിരുവോണനാളിൽ വിവിധ കലാ–കായിക മത്സരങ്ങളോടെ ഓണാഘോഷം സംഘടിപ്പിച്ചു. നഗരസഭാ കൗൺസിലർ പി.വി. സുനിത ഉദ്ഘാടനം ചെയ്തു. പി.വി. ഹമീദ് അധ്യക്ഷനായി. ജോഷി തോമസ്, പി.എം. ചന്ദ്രൻ, പി.വി. നികേഷ് എന്നിവർ സംസാരിച്ചു. പി.വി. സുധാകരൻ സ്വാഗതവും ഇ. ബൈജു നന്ദിയും പറഞ്ഞു.
തുടർന്ന് വിവിധ കലാ–കായിക മത്സരങ്ങളും പുരുഷ–വനിതാ കമ്പവലി മത്സരവും നടന്നു.
സമാപന സമ്മേളനവും സമ്മാനദാനവും നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.വി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ. രഘു അധ്യക്ഷനായി. കെ.വി. ദാമോദരൻ, കെ. രാഘവൻ, പി.ഇ. നാരായണൻ മാസ്റ്റർ, സി. സുകുമാരൻ, ബി. വിജയകുമാർ എന്നിവർ സംസാരിച്ചു. എം. ഗോപിനാഥൻ സ്വാഗതവും കെ.വി. സേതുമാധവൻ നന്ദിയും പറഞ്ഞു.
No comments