Breaking News

ജനകീയം 2k26 ഓണാഘോഷം അടുക്കത്തിന് ഉത്സവമായി


കാലിച്ചാനടുക്കം : കർഷകരും കർഷക തൊഴിലാളികളും കുടിയേറ്റക്കാരുടെയും അദ്ധ്വാനിക്കുന്നവരുടെയും നാട് .. നാടെങ്ങും ആഘോഷതിമിർപ്പിൽ ആർപ്പുവിളികളുയരുമ്പോൾ ഒരുനാടിൻ്റെ  ജനതയുടെ സാംസ്കാരിക കൂട്ടായ്മയായ ജനകീയം 2026 ഓണാഘോഷം ആർപ്പോവിളികളുമായാണ് കാലിച്ചാനടുക്കം വരവേറ്റത്

നാട്ടിലെ 11, 12,൧൩ വാർഡുകളിലെ എഡിഎസ്കുടുംബശ്രീകൾ, ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ സി ഐ ടി യു, വ്യാപാരി വ്യവസായി ഏകോപന സമിതി , പൊതുജനവായനശാല & ഗ്രന്ഥാലയം ,യങ് മെൻസ് ക്ലബ്ബ് പീപ്പിൾസ് ക്ലബ്ബ് , ദ്രാവിഡ ആർട്ട്സ് & സ്പോർട്സ് ക്ലബ്ബ് സംയുക്ത ചുമട്ട് തൊഴിലാളിയൂണിയൻ , ടൂറിസ്റ്റ് ടാക്സി തൊഴിലാളി യൂണിയൻ, വൈം എം സി എ ,കാരുണ്യപുരുഷസംഘം ആനപ്പെട്ടി, വ്യാപാരി വ്യവസായി സമിതി ,ഫ്ലയിംഗ് ബേർഡ്സ് സംഗമം, ഫ്ലവേർസ് പുരഷ സംഘങ്ങൾ, മാവിലൻ കൂട്ടായ്മ,  ടിമ്പേർസ് യൂണിയൻ സി ഐ ടി യു എന്നിവർ ആതിഥ്യമരുളിയ   ജനകീയം 2k26 അക്ഷരാർത്ഥത്തിൽ ഒരു നാടിൻ്റെ ഉത്സവമായി മാറി 

നാടിൻ്റെ പ്രിയപ്പെട്ട കലാകാരൻമാർ ദാറുൽ ദഫ് മുട്ട് ടീം ചേർന്നൊരുക്കിയ ദഫ് മുട്ട് തിരുവാതിര ക്ലാസിക്കൽ ഫ്യൂഷൻ നൃത്തങ്ങൾ ,പുരുഷ തിരുവാതിര ,ഗാനമേള തുടങ്ങിയ കലാസപര്യകൾ

ഗ്രാമീണ മനസ്സുകൾക്ക് കലയുടെ നടന താള ലയങ്ങളുടെ ദൃശ്യചാരുത പകർന്നുനൽകിയ ദൃശ്യവിരുന്നായി മാറി.സമാനതകളില്ലാത്ത മാതൃകപരമായ മികച്ച സംഘാടനത്തിലൂടെ ആരവം 26 ഒരു ഗ്രാമത്തിൻ്റെ ആരവമായി ദൃശ്യ ശ്രാവ്യലയ താള സംഗമമായ  സമാനതകളില്ലാത്ത മാനവീയ സ്നേഹവും സാഹോദര്യവും മതസൗഹാർദ്ദവും നിറഞ്ഞ  സദസ്സ് ആസ്വാദനത്തിൻ്റെ കനകമണികിലുക്കത്തിൻ്റെ കല്ലോലിനിയിൽ കലയുടെ സ്നിഗ്ദ ചാരുതയൊരുക്കിയ കലാപ്രകടനങ്ങളിൽ ഒരുമിച്ച് ലയിച്ചിരുന്നു 

രക്ഷാധികാരികളായ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടിവിജയചന്ദ്രൻ മെമ്പർമാരായ  ടി പി ഫാറൂഖ് ലത. ചെറളം സംഘാടക സമിതി ചെയർമാൻ എം അനീഷ് കുമാർ കൺവീനർ വിനോദ് മേഘ്ൻ ട്രഷറർ എം.ജെ ബേബി തുടങ്ങിയവർ നേതൃത്വം നൽകി

No comments