Breaking News

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ 37 കാരി മരിച്ചു

കാസർകോട്: എന്റോസൾഫാൻ ദുരിത ബാധിതയായി ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിനു കീഴടങ്ങി. കാസർകോട്, കല്ലക്കട്ട, ചിത്താരിക്കുന്നിലെ ഷേഖ് ഹസീന(37)യാണ് മരിച്ചത്. ജന്മനാ കിടപ്പിലായിരുന്നു. ബുദ്ധിപരമായി വെല്ലുവിളി നേരിട്ടിരുന്നു. പിന്നീട് അർബുദ രോഗ ബാധിതയായി. രോഗം മൂർച്ഛിച്ചതിനെ തുടർന്നായിരുന്നു മരണം സംഭവിച്ചത്.
കാഞ്ഞങ്ങാട് നെഹ്റു കോളേജ് സാഹിത്യവേദിയുടെ ഭവന നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി ഹസീനയ്ക്ക് സിനിമാ താരവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി വീടു കൈമാറിയിരുന്നു.
കരീം- ബൾക്കീസ് ദമ്പതികളുടെ മകളാണ്. സഹോദരൻ: അഷ്റഫ്. 

No comments