Breaking News

അമ്മ സ്വർണം സൂക്ഷിച്ച പഴയ പെട്ടി മകൾ ആക്രിക്കാരന് വിറ്റു; നഷ്ടപ്പെട്ടെന്ന് കരുതിയ 11 ലക്ഷത്തിൻ്റെ സ്വ‍ർണം ആക്രിക്കാരൻ്റെ സത്യസന്ധതയിൽ തിരികെകിട്ടി




മലപ്പുറം: മോഷണം പോകാതിരിക്കാൻ അമ്മ രഹസ്യമായി പെട്ടിയിൽ സൂക്ഷിച്ചുവച്ച 11 ലക്ഷത്തോളം രൂപ വിലമതിക്കുന്ന പത്തര പവന്റെ സ്വർണാഭരണങ്ങൾ ആക്രിക്കാരന് അറിയാതെ വിറ്റ് മകൾ. എന്നാൽ, ആക്രി വ്യാപാരിയുടെ സത്യസന്ധതയും പൊലീസിന്റെ സമയബന്ധിതമായ ഇടപെടലും കാരണം നഷ്ടപ്പെട്ടെന്ന് കരുതിയ സ്വർണം കുടുംബത്തിന് തിരികെ ലഭിച്ചു.

മലപ്പുറം മേൽമുറി സ്വദേശിയായ ആക്രി വ്യാപാരി യു.കെ. അനീസാണ് ഈ കഥയിലെ താരം. കഴിഞ്ഞ മാസം 25-നാണ് സംഭവം നടന്നത്.

സ്ഥിരമായി കോഴിക്കോട് നഗരത്തിൽ ആക്രി ശേഖരിക്കാനെത്തുന്ന അനീസ് കോഴിക്കോട് ചുങ്കത്തുള്ള വീട്ടിലെത്തുകയായിരുന്നു. ഗൾഫിൽ നിന്നെത്തിയ മകൾ രാധിക മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. അമ്മ രേവ വീട്ടിലില്ലാതിരുന്നതിനാൽ, പഴകിയ കാർഡ് ബോർഡ് പെട്ടികളും പഴയ സ്കൂട്ടറുമെല്ലാം മകൾ ആക്രിക്ക് നൽകി. അമ്മ സ്വർണം സൂക്ഷിച്ചിരുന്ന പെട്ടിയും ഇക്കൂട്ടത്തിലുണ്ടായിരുന്നു

No comments