കിടപ്പുമുറിയുടെ മേൽക്കൂരയിലുള്ള ഹുക്കിൽ കയർ കെട്ടി തൂങ്ങി മരിക്കാനുള്ള ശ്രമത്തിനിടയിൽ തേപ്പ് മേസ്തിരി വീണ് മരിച്ചു
കാസർകോട് : കിടപ്പുമുറിയുടെ മേൽക്കൂരയിലുള്ള ഹുക്കിൽ കയർ കെട്ടി തൂങ്ങി മരിക്കാനുള്ള ശ്രമത്തിനിടയിൽ തേപ്പ് മേസ്തിരി വീണ് മരിച്ചു. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ദണ്ഡഗോളി, മഞ്ഞളപ്പടുപ്പുവിലെ ജയേന്ദ്ര (54)യാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ഒൻപതിനും വൈകുന്നേരം ആറുമണിക്കും ഇടയിലായിരുന്നു സംഭവം. വീട്ടിൽ മറ്റാരുമില്ലാത്ത സമയത്താണ് ആത്മഹത്യക്ക് ശ്രമിച്ചത്. ജോലിക്ക് പോയ ഭാര്യമാർ വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് ജയേന്ദ്രയെ കിടപ്പുമുറിയിൽ വീണ് കിടക്കുന്ന നിലയിൽ കാണപ്പെട്ടത്. ഉടൻ തന്നെ ജനറൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തേപ്പുമേസ്തിരിയായ ജയേന്ദ്ര അറിയപ്പെടുന്ന യക്ഷഗാന കലാകാരൻ കൂടിയാണ്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
ഭാര്യമാർ: പമ, പത്മാവതി. മക്കൾ: വിദ്യാശ്രീ, അശ്വിനി, അക്ഷിത, അർച്ചിനി, പഞ്ചമി. മരുമക്കൾ: സദാശിവ, പ്രവീൺ, ഗോപാല
No comments