Breaking News

കേരളത്തിന് എയിംസ് ലഭിച്ചാല്‍ കാസര്‍കോടിന് മുന്‍ഗണന നല്‍കണം: ദയാബായി


കേരളത്തിന് എയിംസ് ലഭിക്കുകയാണെങ്കില്‍ കാസര്‍കോടിന് മുന്‍ഗണന നല്‍കണമെന്ന് സാമൂഹിക പ്രവര്‍ത്തക ദയാബായി. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്ക് ആശ്രയ കേന്ദ്രമായി എയിംസ് സ്ഥാപിക്കാന്‍ ഇടപെടണമെന്ന് ദയാബായി മുഖ്യമന്ത്രി വി.ഡി.സതീശനോട് ആവശ്യപ്പെട്ടു. നിലവില്‍ ചികിത്സയ്ക്കായി ആശ്രയിക്കുന്ന മംഗളൂരുവിലെ ആശുപത്രികള്‍ ദുരന്തബാധിതരെ ചൂഷണം ചെയ്യുകയാണെന്നും അവര്‍ പറഞ്ഞു. തിരുവനന്തപുരം കേന്ദ്രമായി ആരംഭിച്ച ദയാബായി ഫൗണ്ടേഷന്റെ ഉദ്ഘാടനച്ചടങ്ങിലാണ് ദയാബായി മുഖ്യമന്ത്രിക്കു മുന്നില്‍ ആവശ്യമുന്നയിച്ചത്. ഇക്കാര്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.


No comments