ആശുപ്രതിയിലേക്കുള്ള യാത്രക്കിടെ യുവതിക്ക് ആംബുലൻസിൽ സുഖ പ്രസവം..
പയ്യന്നൂർ: ആശുപ്രതിയിലേക്കുള്ള യാത്രക്കിടെ യുവതിക്ക് ആംബുലൻസിൽ സുഖ പ്രസവം. ഇന്ന് (തിങ്കൾ)രാവിലെ പത്ത് മണിയോടെയാണ് സംഭവം. ഇരിക്കൂർ, പെരുവളത്തുപറമ്പ് സ്വദേശിനിയാണ് കുഞ്ഞിന് ജന്മം നൽകിയത്. രാവിലെ വീട്ടിൽ വച്ച് വേദന അനുഭവപ്പെട്ടതോടെ ഓട്ടോ-ടാക്സിയിലാണ് കുടുംബം ആശുപത്രിയിലേക്ക് പുറപ്പെട്ടത്. ഇരിക്കൂർ പെട്രോൾപമ്പിന് സമീപം എത്തിയപ്പോൾ ആംബുലൻസ് എത്തി. ആംബുലൻസിൽ പ്രസവിച്ചതിനെ തുടർന്ന് ഇരിക്കൂറിലെ സ്വകാര്യ ആശുപ്രതിയിലേക്കും പിന്നീട് താലൂക്ക് ആശുപ്രതിയിലേക്കും യുവതിയെ മാറ്റി. യുവതി നേരത്തെ തലശേരിയിലെ ആശുപ്രതിയിലായിരുന്നു ചികിത്സ തേടിയിരുന്നത്. അതിനാൽ യുവതിയെ പിന്നീട് താലൂക്കാശുപത്രിയിൽ നിന്നു തലശ്ശേരിയിലെ ആശുപത്രിയിലേയ്ക്ക് മാറ്റി.
No comments