കാലിച്ചാമരം പൊതുജന വിജ്ഞാന വായനശാലയും ചോയ്യങ്കോട് ഹെൽത്ത് കെയർ ക്ലിനിക്കും സംയുക്തമായി സൗജന്യ ശിശുരോഗ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട് : ആടി മാസ ആരോഗ്യ പരിപാലന പരിപാടിയുടെ ഭാഗമായി കാലിച്ചാമരം പൊതുജന വിജ്ഞാന വായനശാലയും ചോയ്യങ്കോട് ഹെൽത്ത്കെയർ ക്ലിനിക്കും സംയുക്തമായി സൗജന്യ ശിശുരോഗ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
കാലിച്ചാംമരം വായനശാലയിൽ വെച്ച് നടന്ന ക്യാമ്പ് പ്രമുഖ ശിശുരോഗ വിദഗ്ദൻ ഡോ. കെ.ദീപക് ഉൽഘാടനം ചെയ്തു.
ഒ.എം ബാലകൃഷ്ണൻ, വി.റീജ, വസന്തൻ മാസ്റ്റർ, ക്ലിനിക്ക് മാനേജർ മൊയ്തു, സൂപ്പർവൈസർ അഭിൻ രാജ് എന്നിവർ സംസാരിച്ചു. കെ.രമേശൻ, ഷിഞ്ചു കെ.വി, വി.സതീശൻ എന്നിവർ നേതൃത്വം നൽകി. വി മധുസൂദനൻ അധ്യക്ഷത വഹിച്ചു.
No comments