Breaking News

ഉരുൾപൊട്ടലിനെ തുടർന്ന് ഈസ്റ്റ് എളേരി മുനയൻകുന്ന് പ്രദേശത്ത് നാശനഷ്ടങ്ങൾ സംഭവിച്ച വീടുകൾ ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും സന്ദർശിച്ചു


ചിറ്റാരിക്കാൽ : ഉരുൾപൊട്ടലിനെ തുടർന്ന് മുനയൻകുന്ന് പ്രദേശത്ത് വെള്ളം കയറി നാശനഷ്ടങ്ങൾ സംഭവിച്ച വീടുകൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സന്ദർശിച്ചു. ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുമായി നേരിൽ സംസാരിച്ച് അവരുടെ പ്രശ്നങ്ങൾ വിലയിരുത്തുകയും ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.

ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസഫ് മുത്തോലിയും മറ്റ് ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും ജില്ലാ  പ്രസിഡന്റിന്റെ കൂടെ ഉണ്ടായിരുന്നു.

നാശനഷ്ടങ്ങൾ സംഭവിച്ച വീടുകൾ ശുചീകരിക്കുന്നതിനായി നിമിഷനേരം കൊണ്ട് തയ്യാറായി എത്തിയ ജില്ലയിലെ വിവിധ യുവജന സംഘടനകളുടെയും സന്നദ്ധ സംഘടനകളുടെയും പ്രവർത്തകർ മാതൃകാപരമായ സേവനമാണ് കാഴ്ചവെച്ചത്. ദുരിതബാധിതരുടെ വീടുകൾ വൃത്തിയാക്കി ജീവിതം സാധാരണ നിലയിലാക്കാൻ അവർ നടത്തിയ പരിശ്രമം അഭിനന്ദനാർഹമാണ്.


No comments