പള്ളിപ്പാറയിൽ നിറയെ, നീലവസന്തം
ചീമേനി : ചിങ്ങം പിറക്കുമ്പോഴേക്കും ഓണമാസത്തെ വരവേൽക്കാൻ പള്ളിപ്പാറയിലെ പെരിങ്ങാരപ്പൊയിൽ തയാറായി. ഏക്കറുകളോളം പരന്നുകിടക്കുന്ന പാറ കാക്കപ്പൂവിന്റെ നീലിമകൊണ്ട് സൗന്ദര്യവതിയായിരിക്കയാണ്. നെൽപാടങ്ങളിലാണ് കാക്കപ്പൂ
കണ്ടുവരാറുള്ളത്. കാലം മാറിയതോടെ തുമ്പച്ചെടിയും പൂവും കണികാണാൻ കിട്ടാതെയായി. നെൽപാടങ്ങളിൽ നിന്നും കാക്കപ്പൂവും അപ്രത്യക്ഷമായി. പൂക്കളങ്ങളിൽ ഈ പൂക്കളുടെ സാന്നിധ്യം ഏറെക്കുറേ ഇല്ലാതാവുകയും മറുനാടൻ പൂക്കളുടെ കളമായി മാറുകയുംചെയ്തു. പാടങ്ങളിൽനിന്ന് കാക്കപ്പൂ അപ്രത്യക്ഷമായെങ്കിലും അപൂർവം ഇടങ്ങളിലെ പാറപ്പുറങ്ങളിൽ ഇവ പൂത്ത് നിൽക്കുന്നത് ആശ്വാസമാണ്. അത്തരം ഒരിടമാണ് പള്ളിപ്പാറയിലെ പെരിങ്ങാരപ്പൊയിൽ. ഇവിടെ കാക്കപ്പൂ തലയുയർത്തിയാൽ കുട്ടികളും മുതിർന്നവരുമെല്ലാം ഇവിടെയെത്തും. കാക്കപ്പൂ ശേഖരിക്കും. മഴ വന്ന് പാറ കുളിർക്കുന്പോഴാണ് കാക്കപ്പൂച്ചെടികൾ തലയുയർത്തുക. പതിയെ നീല നിറത്തിലുള്ള കാക്കപ്പൂവും വിടരും. വിടർന്ന് നിൽക്കുന്ന പൂവുകളുമായി നിൽക്കുന്ന പാറയുടെ സൗന്ദര്യവും കണ്ണഞ്ചിപ്പിക്കുന്നതാണ്.
No comments