വീണ്ടും ഒരു കർഷകദിനം.. മരങ്ങളിൽ കറുത്ത പൊന്ന് വിളയിച്ച് സജി; പ്രതിവർഷം ലഭിക്കുന്നത് 10 ക്വിൻ്റൽ കുരുമുളക്
വെള്ളരിക്കുണ്ട് : മൂന്നര ഏക്കർ ഭൂമിയിലെ മരങ്ങൾ വട്ടപ്പാറവീട്ടിൽ സജി എന്ന കർഷകന് പ്രതി വർഷം നൽകുന്നത് 10 കിന്റൽ കുരുമുളക്..
വെള്ളരിക്കുണ്ടിനടുത്തെ പുന്നക്കുന്നിലാണ് സജി 54 കാരനായ കർഷകൻ കഴിഞ്ഞ 40 വർഷമായി കുരുമുളക് കൃഷിയിൽ വിസ്മയം തീർക്കുന്നത്.
എല്ലാകലാവസ്ഥകളോടും ഇണങ്ങുന്ന പന്നിയൂർ 5..ചീരാൻ കുഴി.കുമ്പുകൽ അറക്കളം മുണ്ടി. കരിമുണ്ട..തുടങ്ങി വിവിധ ഇനങ്ങളാണ് സജിയുടെ പറമ്പിലെ മരങ്ങളിൽ തഴച്ചു വളരുകയാണ്..
അഞ്ചേക്കർ കൃഷി ഭൂമി ഉള്ള സജിവട്ടപ്പാറയുടെ തൊട്ടത്തിൽ കുരുമുളക് വള്ളിയില്ലാത്ത ഒറ്റമരങ്ങൾ പോലും ഇല്ലഎന്നതും കൗതുകമാണ്.
തെങ്ങിലും. കവുങ്ങിലും മാവിലും. പ്ലാവിലും. എന്ന് വേണ്ട സകല പാഴ് മരങ്ങളിലും തഴച്ചു വളർന്നു നിൽക്കുന്ന കുരുമുളക് തോട്ടം കൃഷിയോട് താല്പര്യമുള്ള ഏതൊരാൾക്കും അസൂയ ഉളവാക്കും..
വർഷം 10 കിന്റൽ ഉണങ്ങിയ കുരുമുളക് വിൽക്കാൻ കഴിയുന്നതായി സജി പറയുന്നു.ബളാൽ കൃഷി ഭവൻ പരിധിയിലാണ് പഞ്ചായത്തിനു പോലും അഭിമാനമായ സജിയുടെ ഈ കുരുമുളക് തോട്ടം..
കുത്തനെയുള്ള കൃഷി ഭൂമിക്ക് ചാരുത പകർന്ന് വെള്ളത്തിന്റെ ഒഴുക്കുമുണ്ട്. സജിയുടെ കൃഷിതോട്ടത്തിന്റെ നടുവിലും അതിരുകളിലും പ്രകൃതി ഒരുക്കിയ വെള്ളത്തിന്റെ ഉറവിടങ്ങളും ഉണ്ട്. അതിനാൽ വേനലിൽ കുരുമുളകിന് നനക്കാനും സാധിക്കുന്നു..
മാത്രവുമല്ല കൃഷിക്കും വീട്ടാവശ്യങ്ങൾക്കും ശേഷം വേനലിൽ സമീപത്തെ ആളുകൾക്കും സജി വെള്ളം നൽകി മാതൃകകാട്ടുന്നു.
നിരവധി കുടുംബങ്ങളാണ് വേനലിൽ സജിയുടെ നല്ലമനസ്സിൽ കുടിവെള്ളത്തിന്റെ ബുദ്ധിമുട്ട് അനുഭവിക്കാതിരിക്കുന്നത്. ബളാൽ കൃഷി ഭവൻ പരിധിയിലെ ഈ വർഷത്തെ ഏറ്റവും നല്ല കുരുമുളക് കർഷകനായി സജിയെ തിരഞ്ഞെടുത്തിട്ടുണ്ട്..
ഭാര്യ രമയുടെ പൂർണ്ണ പിന്തുണ കൂടി സജി എന്ന 54 കാരനായ കർഷകന് ഉണ്ട്. മൂന്ന് പെൺമക്കൾ ആണ് സജിക്കുള്ള ത്. മൂത്തമകൾ സജിനസജി ഇലക്ട്രോണിക് എഞ്ചിനീയർ ആണ്. രണ്ടാമത്തെ മകൾ രജിനസജി ഫിസിയോ തെറാപ്പിഡോക്ടറാണ്.മൂന്നാമത്തെ മകൾ അഭിനന്ദന സജി വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് സ്കൂളിലെ ഒൺപതാം തരം വിദ്യാർത്ഥിനിയാണ്...
No comments