കാലിക്കടവ് ദേശീയ പാതയിൽ വച്ച് കാറിൽ കടത്തുന്നതിനിടയിൽ എംഡിഎംഎ പിടികൂടിയ കേസിൽ അമ്പലത്തറ സ്വദേശി പിടിയിൽ
കാസർകോട് : കാലിക്കടവ് ദേശീയ പാതയിൽ വച്ച് കാറിൽ കടത്തുന്നതിനിടയിൽ എംഡിഎംഎ പിടികൂടിയ കേസിൽ ഒരാൾ കൂടി പിടിയിൽ. അമ്പലത്തറ സ്വദേശി മുഹമ്മദ് സാബിറിനെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടി യത്. മയക്കുമരുന്നു കടത്ത് കേസിലെ മുഖ്യപ്രതിയാണ് ഇയാളെന്നു പൊലീസ് പറഞ്ഞു. പെരുമ്പാവൂർ, അറക്കപ്പടി, സ്വദേശികളായ പിഎ അബ്ദുൽ സലാം (27) കെഎച്ച് മുഹമ്മദ് ഹുസൈൻ (28), പിഎ അബ്ബാസ് (50) സൈനുൽ ആബിദ് (48) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. റിമാന്റിലായിരുന്ന
ഈ പ്രതികളെ ജില്ലാ കോടതി മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ഏതാനും ദിവസം മുമ്പാണ് 139.29 ഗ്രാം എംഡിഎംഎ പിടികൂടിയത്.
അതേ സമയം എംഡിഎംഎ കേസിൽ പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കായി കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ടായ അഭിഭാഷകൻ ഹാജരായത് വിവാദത്തിന് തിരികൊളുത്തി.
No comments