പരപ്പ ബ്ലോക്ക് അഗ്രോ സര്‍വ്വീസ് സെന്ററിന്റെ നേതൃത്വത്തില്‍ ചായ്യോത്ത് സെന്ററില്‍ നടത്തിയ ചെണ്ടുമല്ലികൃഷിയുടെ വിളവെടുപ്പ് നടത്തി
പരപ്പ ബ്ലോക്ക് അഗ്രോ സര്‍വ്വീസ് സെന്ററിന്റെ നേതൃത്വത്തില്‍ ചായ്യോത്ത് സെന്ററില്‍ നടത്തിയ ചെണ്ടുമല്ലികൃഷിയുടെ വിളവെടുപ്പ് നടത്തി. കിനാനൂര്‍ കരിന്തളം കൃഷി ഓഫീസര്‍ ജി.ജിജി വിളവെടുപ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ചു 19 ആം വാര്‍ഡ് മെമ്പര്‍ ശ്രീമതി ധന്യ .കെ .അദ്ധ്യക്ഷത വഹിച്ചു ഫെസിലിറ്റേറ്റര്‍ മോഹനന്‍ .കെ. പി സ്വാഗതം പറഞ്ഞു സെന്ററിന്റെ പ്രസിഡന്റ് ശ്രീ.കെ.രവീന്ദ്രന്‍.സെക്രട്ടറി .വിനീത.വി. എന്നിവര്‍ സംസാരിച്ചു പരപ്പ ബ്ലോക്ക് പരിതിയില്‍ വരുന്ന വിവിധ കൃഷിഭവനുകളിലായി 50000 എണ്ണം ചെണ്ടുമല്ലിതൈകള്‍ ബ്ലോക്ക് പദ്ധതിയില്‍ ഈ സെന്ററില്‍ നിന്നും ഉല്‍പ്പാദിപ്പിച്ച് വിതരണം നടത്തിയിട്ടുണ്ട്
No comments