കണ്ണൂരില്‍ കെഎസ്ആർടിസി ബസിന്റെ ടയർ പൊട്ടിത്തെറിച്ചു; ഓട്ടോറിക്ഷയ്ക്ക് കേടുപാട്
കണ്ണൂർ: കണ്ണൂരില്‍ കെഎസ്ആർടിസി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് ഓട്ടോറിക്ഷയ്ക്ക് കേടുപാട് ഉണ്ടായി. അപകടത്തില്‍ യാത്രക്കാർ പരിക്കൽക്കാതെ രക്ഷപ്പെട്ടു. തൊട്ടിൽപാലം ഡിപ്പോയിൽ നിന്നും പറശ്ശിനിക്കടവിൽ പോയി തിരിച്ചുവരികയായിരുന്ന കെഎസ്ആർടിസി ബസിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്. കണ്ണൂർ പെരിങ്ങത്തൂരിൽ എത്തിയപ്പോഴായിരുന്നു അപകടം ഉണ്ടായത്. തൊട്ടിൽപ്പാലം ഡിപ്പോയിൽ നിന്നും സർവീസ് നടത്തുന്ന ബസുകളിലെ തേയ്മാനം സംഭവിച്ച ടയറുകൾ മാറ്റി നൽകുന്നില്ലെന്ന പരാതി നേരത്തെ ഉയർന്നിരുന്നു.
No comments