Breaking News

കണ്ണൂരില്‍ എട്ട് വയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി


കണ്ണൂർ: കണ്ണൂർ പട്ടുവത്ത് എട്ട് വയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടുവം ഗവണ്മെന്റ് എൽ പി സ്കൂൾ വിദ്യാർത്ഥി കെ പി അമാൻ ആണ് മരിച്ചത്. കളിയ്ക്കാൻ പോയ കുട്ടി മടങ്ങിയെത്താത്തിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടി കാൽ വഴുതി കുളത്തിൽ വീണതാണെന്നാണ് നിഗമനം. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

No comments