Breaking News

കരിന്തളം പാലിയേറ്റീവ് കെയർ പാലിയേറ്റീവ് കുടുംബങ്ങൾക്ക് ഓണകിറ്റ് വിതരണം ചെയ്തു


വെള്ളരിക്കുണ്ട് : കാസർഗോഡ് ജില്ലയിലെ സാമൂഹ്യ രംഗത്തെ ആദ്യ ജനകീയ സാന്ത്വന പരിചരണ കൂട്ടായ്മയായ കരിന്തളം പാലിയേറ്റീവ് കെയർ പാലിയേറ്റീവ് കുടുംബങ്ങൾക്ക് . ഓണകിറ്റ്  വിതരണം ചെയ്തു. 130 കുടുംബങ്ങൾക്കാണ് പുതപ്പും തോർത്തും ഉൾപ്പെടെയുള്ള കിറ്റ് നൽകിയത്. കോയിത്തട്ട കുടുംബശ്രീ ഹാളിൽ വെച്ച് നടന്ന വിതരണ പരിപാടി കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എം.രാജൻ ഉദ്ഘാടനം ചെയ്തു. കരിന്തളം പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ് കെ .പി.നാരായണൻ അധ്യക്ഷനായി. കിനാനൂർ - കരിന്തളം ഗ്രാമ പഞ്ചായത്ത് അസി.സെക്രട്ടറി സജീന്ദ്രൻ പുതിയ പുരയിൽ,കരിന്തളം പാലിയേറ്റീവ് കെയർ സൊസൈറ്റി സയറക്ടർ സി.ഗംഗാ ധാരൻ, സണ്ണി മാവേലിൽ തുടങ്ങിയവർ സംസാരിച്ചു.

No comments