21 വര്‍ഷത്തിന് ശേഷം 'ചിറയ്ക്കല്‍ ശ്രീഹരി' വീണ്ടും; റീ റിലീസിന് 'ചന്ദ്രോത്സവം'
മലയാളത്തില്‍ സംഭവിച്ച റീ റിലീസുകളില്‍ തിയറ്ററുകളില്‍ ഏറ്റവുമധികം ആഘോഷിക്കപ്പെട്ടത് മോഹന്‍ലാല്‍ സിനിമകള്‍ ആയിരുന്നു. ഇപ്പോഴിതാ അതിന് തുടര്‍ച്ചയായി മറ്റൊരു ചിത്രം കൂടി തിയറ്ററുകളിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച് 2005 ല്‍ പുറത്തെത്തിയ ചന്ദ്രോത്സവം എന്ന ചിത്രമാണ് റീ റിലീസിന് ഒരുങ്ങുന്നത്. 21 വര്‍ഷം പൂര്‍ത്തിയാക്കിയ വേളയിലാണ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിൻ്റെ റിലീസ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. മാസ് സിനിമകളൊരുക്കിയ മോഹന്‍ലാല്‍- രഞ്ജിത്ത് കൂട്ടുകെട്ടിലെ സ്ലോ ബേണര്‍ ചിത്രമാണ് ചന്ദ്രോല്‍സവം. ചിത്രത്തിലെ ഡയലോഗുകളും തരംഗമായിരുന്നു. ദാമർ സിനിമാസിന്റെ ബാനറിൽ സന്തോഷ് ദാമോദരൻ നിർമ്മിച്ച ചിത്രമാണിത്.
പ്രമേയത്തിലും അവതരണത്തിലുമൊക്കെ തിളങ്ങിയിട്ടും ബോക്‌സോഫീസിൽ ചിറയ്ക്കല്‍ ശ്രീഹരിയായി മോഹന്‍ലാലും ഇന്ദുലേഖയായി മീനയുമെത്തിയപ്പോള്‍ അത്ര നല്ല സ്വീകരണമായിരുന്നില്ല ഇവര്‍ക്ക് ലഭിച്ചത്. മുറ്റത്തെത്തും തെന്നലേ, ആരാരും കാണാതെ, പൊന്‍മുളം തണ്ടില്‍ തുടങ്ങിയ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിദ്യാസാഗര്‍- ഗിരീഷ് പുത്തഞ്ചേരി കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. മീന, രഞ്ജിത്ത്, മുരളി മേനോൻ, സായ് കുമാർ, സ്ഫടികം ജോർജ്ജ്, ജയകൃഷ്ണൻ, അഗസ്റ്റിൻ, വി. കെ ശ്രീരാമൻ, ഭീമൻ രഘു, വി. ദക്ഷിണാമൂർത്തി, മണിയൻപിള്ള രാജു, ഒടുവിൽ ഉണ്ണികൃഷ്ണൻ, മീന ഗണേഷ്, സീനത്ത്, ഖുശ്ബു, സന്തോഷ്, ടി പി മാധവൻ, കോഴിക്കോട് ശാരദ, ജയൻ ചേർത്തല, സി വി ദേവ്, അബു സലിം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
No comments