കരിന്തളം:എസ് കെ ജി എം എ യു പി സ്കൂൾ കുമ്പളപ്പള്ളിയിൽ ഓണാഘോഷം വർണ്ണാഭവും വൈവിദ്ധ്യവുമായ വിവിധ പരിപാടികളോടെ നടന്നു. ഓണാഘോഷത്തിൻ്റെ ഭാഗമായി കുട്ടികൾക്കായി മിഠായി പെറുക്കൽ ,തൊപ്പിക്കളി ,കസേരകളി എന്നിങ്ങനെ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. തുടർന്ന് കുട്ടികളുടെ തന്നെ വാശിയേറിയ വടംവലി മത്സരവും നടന്നു . യുപി വിഭാഗം കുട്ടികളുടെ ഓണപ്പൂക്കളവും വൈവിധ്യം നിറഞ്ഞതായിരുന്നു . വിഭവസമൃദ്ധമായ ഓണസദ്യയും കഴിച്ചാണ് കുട്ടികൾ പിരിഞ്ഞത് . പരിപാടികൾക്ക് സ്കൂൾ ഹെഡ് മാസ്റ്റർ കെ.പി. ബൈജു, സ്റ്റാഫ് സെക്രട്ടറി കെ.ബിനു, സീനിയർ അസിസ്റ്റന്റ് ഇന്ദുലേഖ, പിടിഎ പ്രസിഡണ്ട് ബിജു കൂടോൽ, വൈസ് പ്രസിഡണ്ട് ബൈജു കൂലോത്ത്,എം പിടി എ പ്രസിഡണ്ട് ജോസ്ലിൻ ബിനു,വൈസ് പ്രസിഡണ്ട് രമ്യ സാജൻ, തുടങ്ങിയവർ നേതൃത്വം നൽകി
No comments