Breaking News

കല്ലുക്കെട്ട് മേസ്തിരി കുടിവെള്ള ടാങ്കിന്റെ ഏണിപ്പടിയിൽ തൂങ്ങിമരിച്ച നിലയിൽ


കുറ്റിക്കോൽ: കരിവേടകം കൊളം കുടിവെള്ള പദ്ധതി ടാങ്കിന്റെ ഏണിപ്പടിയിൽ ബേഡഡുക്ക പായം സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പായം സ്വദേശി ഗോപാലകൃഷ്ണൻ (45) ആണ് മരിച്ചത്.

ഭാര്യവീടിന് സമീപമുള്ള കുടിവെള്ള ടാങ്കിന്റെ ഏണിയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. പരേതരായ പൊക്കളൻ കൃഷ്ണന്റെയും കുംബയുടെയും മകനാണ്. ഭാര്യ: ഭവാനി, മക്കൾ: ശിവകൃപ, ശിവപ്രണവ്. സഹോദരങ്ങൾ: ശ്രീധരൻ പായം, ശാന്ത


No comments