നെഞ്ചുവേദനയ്ക്ക് ചികിത്സ തേടി ആശുപത്രിയിലെത്തിയ കഴകം സെക്രട്ടറി മരിച്ചു;ചികിത്സാപിഴവെന്ന് ബന്ധുക്കളുടെ പരാതി, പൊലീസ് കേസെടുത്തു
കാഞ്ഞങ്ങാട്: നെല്ലിക്ക തുരുത്തി കഴകം നീല മംഗലത്ത് ഭഗവതി ക്ഷേത്ര കേന്ദ്ര കമ്മിറ്റി സെക്രട്ടറിഅച്ചാം തുരുത്തി പുറത്തെ മാടിലെ വി. കെ. കുഞ്ഞിക്കണ്ണൻ (67) ചികിത്സക്കിടെ ആശുപത്രിയിൽ മരിച്ചു. മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് ഹോസ്‌ദുർഗ് പൊലീസ് കേസെടുത്തു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണകാരണം എന്നാണ് ബന്ധുക്കളുടെ ആരോപണം. കേരള പ്രവാസി സംഘം ചെറുവത്തൂർ ഏരിയ കമ്മിറ്റിയംഗം തുരുത്തി യൂണിറ്റ് പ്രസിഡൻറ് പ്രവാസി ഫാമിലി വെൽഫെയർ സൊസൈറ്റി ഡയറക്‌ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.
ഇന്നല രാവിലെ 10 മണിക്ക് വീട്ടിൽ വച്ച് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.ചികിൽസയിലിരിക്കെ 4 മണിക്ക് മരിച്ചു.
ഇതേ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ആശുപത്രിയിൽ പ്രതിഷേധിച്ചു. ആശുപത്രിയിൽ പൊലീസ് എത്തി തുടർന്ന് ഭാര്യ സഹോദരൻ വി. മുകുന്ദന്റെ പരാതിയിൽ പൊലീസ് മരണത്തിൽ സംശയമുണ്ടെന്നതിന് കേസെടുക്കുകയായിരുന്നു .ഇന്ന് വിദഗ്‌ധ പോസ്റ്റ് മോർട്ടം നടക്കും.
No comments