Breaking News

കർഷക ദിനാചരണം: മികച്ച കൂൺ കർഷകനെയും മറ്റ് കർഷകരെയും ആദരിച്ചു


പരപ്പ: കർഷക ദിനാചരണത്തിന്റെ ഭാഗമായി റോട്ടറി ക്ലബ് പരപ്പയുടെ ആഭിമുഖ്യത്തിൽ കർഷകരെ ആദരിച്ചു. സംസ്ഥാനത്തെ മികച്ച കൂൺ കർഷകനുള്ള കൃഷിവകുപ്പിന്റെ പുരസ്കാരത്തിന് അർഹനായ യുവകർഷകൻ സച്ചിൻ പൈ, കർഷകരായ എബി എം. ബാബു, സാബു പന്തലാനി, നിതിൻ ബാനം എന്നിവരെയാണ് പരപ്പ റോട്ടറി ക്ലബ് പ്രസിഡണ്ട് സി.വി. അജയകുമാർ പൊന്നാടയണിയിച്ച് ആദരിച്ചത്.

ചടങ്ങിൽ റോട്ടറി ക്ലബ് പ്രസിഡണ്ട് സി.വി. അജയകുമാർ അധ്യക്ഷത വഹിച്ചു. ജെയിംസ് എം.ജെ. സംസാരിച്ചു. സെക്രട്ടറി സുരേഷ് ബാബു സ്വാഗതവും നിതിൻ ബാനം നന്ദിയും പറഞ്ഞു.

No comments