ജില്ലയ്ക്ക് കേന്ദ്ര സർക്കാരിന്റെ ഓണസമ്മാനം: കോട്ടിക്കുളം റെയിൽവേ മേൽപ്പാലം യാഥാർഥ്യത്തിലേക്ക്
കാഞ്ഞങ്ങാട് : കോട്ടിക്കുളം റെയിൽവേ മേൽപ്പാലത്തിന്റെ ഡി.പി.ആറിന് അംഗീകാരം ലഭിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.ജില്ലക്കു ള്ള കേന്ദ്ര സർക്കാരിന്റെ ഓണ സമ്മാനമാണ് മേൽപ്പാലത്തിനു ള്ള കേന്ദ്ര അനുമതി യെന്നു ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അശ്വിനി അറിയിച്ചു. ഇതോടെ ഈ പ്രദേശത്തിന്റെ ദീർഘ കാലമായുള്ള മുറവിളിക്കു പരിഹാരമാവുകയാണ്. ജനങ്ങളുടെ ഈ ആവശ്യത്തിനു വേണ്ടി ഇടപെടലുകൾ നടത്താൻ സാധിച്ചതിൽ അതിയായ ചാരിതാർത്ഥ്യമുണ്ടെന്നു അശ്വനി പറഞ്ഞു.
ഇതിനു വേണ്ട ഇടപടലുകൾ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ദേശീയ നിർവാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ് എന്നിവരെ അശ്വനി അനുസ്മരിച്ചു.
No comments