ട്രോളിയവർക്കും പരിഹസിച്ചവർക്കുമുള്ള മറുപടി; രാജു കട്ടക്കയം.. ബസ്‌സ്റ്റാൻഡ് നിർമ്മാണം പുരോഗതിയിൽ
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് ബസ്‌സ്റ്റാൻഡ് നിർമ്മാണത്തിലെ പ്രധാന ഘട്ടമായ ഗ്രൗണ്ട് ഫ്ലോറിന്റെ കോൺക്രീറ്റിംഗ് ആരംഭിച്ചു. ഇന്ന് വൈകുന്നേരത്തോടെ കോൺക്രീറ്റിംഗ് പൂർത്തിയാകും.
നിർമ്മാണ പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനായി ഉദ്യോഗസ്ഥർക്കൊപ്പം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷോബി ജോസഫ്, പഞ്ചായത്ത് അംഗം ശ്രീധരൻ സി.വി., മുൻ പഞ്ചായത്ത് അംഗം അലക്സ് നേടിയകാലയിൽ, പഞ്ചായത്ത് സെക്രട്ടറി ഗോകുൽ ജി. ഗോപി എന്നിവർ സ്ഥലത്തെത്തി.
ബസ്‌സ്റ്റാൻഡ് നിർമ്മാണം നീണ്ടുപോകുന്നതിനെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം നിരവധി വിമർശനങ്ങളും ട്രോളുകളും മുൻ ബളാൽ പഞ്ചായത്ത് പ്രസിഡന്റിനും ഭരണസമിതിക്കുമെതിരെ ഉയർന്നിരുന്നു.
“അന്ന് ട്രോളിയവർക്കും പരിഹസിച്ചവർക്കുമുള്ള മറുപടിയാണ് ഇപ്പോൾ നടക്കുന്ന ഈ നിർമ്മാണ പ്രവർത്തിയുടെ പൂർത്തീകരണം.മുൻ സർക്കാർ ലോൺ നിഷേധിച്ചതുകൊണ്ടാണ് ഒന്നാംഘട്ടത്തിന്റെ നിർമ്മാണത്തിൽ കാലതാമസം ഉണ്ടായത് ഇപ്പോൾ ബസ്‌സ്റ്റാൻഡ് യാഥാർഥ്യമാകുന്നതിലേക്ക് പദ്ധതി മുന്നേറുകയാണ്,” പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം പറഞ്ഞു.
No comments