Breaking News

സഹകരണ ഓണം വിപണി 2026: കാസർകോട് ജില്ലാതല ഉദ്ഘാടനം ഉദുമ സർവീസ് സഹകരണ ബാങ്കിൽ മന്ത്രി കെ എം ഷാജി നിർവ്വഹിച്ചു


കേരള സർക്കാർ സബ്‌സിഡിയോടെ കൺസ്യൂമർഫെഡ് സംഘടിപ്പിക്കുന്ന സഹകരണ ഓണം വിപണി 2026-ൻ്റെ  ജില്ലാതല ഉദ്ഘാടനം ഉദുമ സർവീസ് സഹകരണ ബാങ്കിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി നിർവഹിച്ചു. നിത്യോപയോഗ സാധനങ്ങൾ ന്യായവിലയിൽ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും സഹകരണ മേഖലയുടെ വിപണി ഇടപെടലുകൾ വലിയ പങ്കാണ് വഹിക്കുന്നതെന്ന് മന്ത്രി കെ. എം ഷാജി പറഞ്ഞു. പരമാവധി സന്തോഷത്തോടെ  എല്ലാവർക്കും ഓണംആഘോഷിക്കാൻ സാധിക്കുന്ന വിധമാണ് സർക്കാർ വിപണി സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു 

ചടങ്ങിൽ ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രൻ നാലാംവാതുക്കൽ അധ്യക്ഷത വഹിച്ചു. കെ നീലകണുൻ കല്ലട്ര മാഹിൻ എം എൽ എ മുഖ്യാതിഥികളായി ത്രിവേണി ഇക്കോ ഫ്രണ്ട്‌ലി നോട്ടുബുക്കുകളുടെ വിപണി ലോഞ്ചിങ് മന്ത്രി നിർവ്വഹിച്ചു. വിപണി

ആദ്യ വിൽപ്പന കൺസ്യൂമർഫെഡ് വൈസ് ചെയർമാൻ വി.കെ. രാജൻ നിർവഹിച്ചു. ആദ്യ ഭക്ഷ്യകിറ്റ് വി.കണ്ണൻ വി.കെ നസീബ എന്നിവർ ഏറ്റുവാങ്ങി

ഉദുമ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ അബ്ദുള്ള, ജില്ലാ പഞ്ചായത്ത് അംഗം സുകുമാരി ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു സുധൻ, ഗ്രാമപഞ്ചായത്ത് അംഗം പി.വി. കൃഷ്ണൻ, കാസർകോട് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ (പ്ലാനിങ്) സി. സുനിൽ കുമാർ, 

രാഷ്ട്രീയ കക്ഷി പ്രതിനിധികളായ  ശ്രീധരൻ വയലിൽ, കെ.ബി.എം. ഷെരീഫ്,  കെ. സന്തോഷ് കുമാർ, എ. കുഞ്ഞിരാമൻ, കൺസ്യൂമർഫെഡ് അസിസ്റ്റന്റ് റീജിയണൽ മാനേജർ പി. ലില്ലി എന്നിവർ സംസാരിച്ചു

ചടങ്ങിൽ ഉദുമ പഞ്ചായത്ത് വനിതാ സംഘം പ്രസിഡന്റ് ഗീത കൃഷ്ണൻ, ഉദുമ പഞ്ചായത്ത് അർബൻ സഹകരണ സംഘം പ്രസിഡന്റ് എം. സമാജ് ബാബു, ചട്ടഞ്ചാൽ അർബൻ സഹകരണ സംഘം പ്രസിഡന്റ് കൃഷ്ണൻ ചട്ടഞ്ചാൽ, കളനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബി.എൻ. നാരായണൻ, ഉദുമ വനിത സർവീസ് സഹകരണ സംഘം പ്രസിഡന്റ് വി.വി. ശാരദ, പൊയ്നാച്ചി ഫാർമേഴ്സ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ് ഹാരിസ് ബണ്ടിച്ചാൽ, ഉദുമ ഏരിയ പ്രവാസി വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ് ഒ. നാരായണൻ, അൺ എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ് മോഹനൻ മാങ്ങാട്, ഉദുമ സർവീസ് സഹകരണ ബാങ്ക് മുൻ വൈസ് പ്രസിഡന്റ് എം.എച്ച്. മുഹമ്മദ് കുഞ്ഞി എന്നിവർ സന്നിഹിതരായിരുന്നു.

ഉദുമ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.ആർ. വിദ്യാസാഗർ സ്വാഗതവും, ബാങ്ക് വൈസ് പ്രസിഡന്റ് ഹമീദ് മാങ്ങാട് നന്ദിയും പറഞ്ഞു

No comments