കേരള കോ ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ വെള്ളരിക്കുണ്ട് താലൂക്ക് കൺവെൻഷൻ സമാപിച്ചു
വെള്ളരിക്കുണ്ട് : കേരള കോ ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ വെള്ളരിക്കുണ്ട് താലൂക്ക് കൺവെൻഷൻ വെള്ളരിക്കുണ്ട് വ്യാപാരിഭവനിൽ കെ സി എസ് പി എ സംസ്ഥാന സിക്രട്ടറി വി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. കെ സി എസ് പി എ ജില്ലാ പ്രസിഡന്റ് സി വി നാരായണൻ ജില്ല സെക്രട്ടറി വിജയൻ ജില്ല വൈസ് പ്രസിഡന്റ് ജോസഫ് എന്നിവർ ആശംസപ്രസംഗം നടത്തി. താലൂക്ക് പ്രസിഡന്റ് കൃഷ്ണൻ വി വി അധ്യക്ഷത വഹിച്ചു . താലൂക്ക് സെക്രട്ടറി പി വി ഭാസ്കരൻ സ്വാഗതവും ജെയിംസ് നന്ദിയും പറഞ്ഞു
No comments