Breaking News

കാഴ്ച്ച ശക്തിയില്ലാത്ത നാലു സഹോദരങ്ങൾക്കും കണ്ണായി നിന്ന കുറ്റിക്കോൽ പറയംപളളത്തെ പി.രാമകൃഷ്ണൻ യാത്രയായി


കുറ്റിക്കോൽ : അച്ഛൻ തളർബാധിതനായി കിടപ്പിൽ. നാലു സഹോദരങ്ങളും കാഴ്ച ശക്തി ഇല്ലാത്തവർ. എല്ലാവർക്കും താങ്ങും തണലും നിന്നു, അവരുടെ കണ്ണായി ജീവിച്ച ഓട്ടോ ഡ്രൈവർ യാത്രയായി. കുറ്റിക്കോൽ പള്ളത്തുങ്കാൽ, പറയംപള്ളത്തെ പി. രാമകൃഷ്ണൻ (53)ആണ് കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപ്രതിയിൽ ഇന്നലെ (ബുധൻ) രാത്രി മരണപ്പെട്ടത്. കുറച്ചു മാസങ്ങളായി അസുഖബാധിതനായിചികിത്സയിലായിരുന്നു.
സഹോദരങ്ങളായ തമ്പാൻ, നാരായണൻ (അധ്യാപകൻ കാസർകോട് അന്ധവിദ്യാലയം), യശോദ(അധ്യാപിക), കാർത്തിക എന്നിവരിൽ ആർക്കും കാഴ്ച ശക്തിയില്ല. സഹോദരങ്ങളുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്
രാമകൃഷ്ണനായിരുന്നു. പള്ളത്തുങ്കാൽ ഓട്ടോ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറായിരുന്നു രാമകൃഷ്ണൻ. ഇതിനിടയിലാണ്
അസുഖ ബാധിതനായത്.
മാതാവ്: ജാനകി .ഭാര്യ: ഉഷ. മക്കൾ: അനുശ്രീ, അഭിജിത്ത്.

No comments