മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റിലായി... നെകാജെ കരിപള്ളത്തെ കെ മുഹമ്മദ് ഹനീഫ്(40)ആണ് പിടിയിലായത്
കാസർകോട്: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ റെയ്ഡിൽ മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റിലായി. ന്റെകാജെ കരിപള്ളത്തെ കെ മുഹമ്മദ് ഹനീഫ്(40)ആണ് പിടിയിലായത്. ബുധനാഴ്ച വൈകീട്ട് യുവാവിന്റെ വീടിന് സമീപത്തുവച്ചാണ് 2.06 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടിയത്. പ്രതിക്കെതിരെ എൻ ഡി പി എസ് ആക്ട് പ്രകാരം കേസെടുത്തു. കേസ് രേഖകളും തൊണ്ടി സാധനവും പ്രതിയെയും ഓഫീസിൽ ഹാജരാക്കി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സികെവി സുരേഷ്, ഉദ്യോഗസ്ഥരായ കെവി രഞ്ജിത്ത്, വി റീന, അനീഷ്, പ്രശാന്ത് കുമാർ, ബദിയടുക്ക എക്സൈസ് റെയിഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ പി ആർ ജിഷ്ണു, ഉദ്യോഗസ്ഥരായ ഇ കെ ബിജോയ്, മഞ്ജുനാഥ ആൾവ, പിവി ജിതിൻ, പ്രജിത്ത്, ശാന്തി കൃഷ്ണ എന്നിവരും റെയ്ഡിൽ പങ്കെടുത്തു. ഈ കാസർഗോഡ് ടൂറിസം ഗൈഡ്
No comments