ചിമ്മിണിക്കൂട്; കൂട്ട് കൂടാം, കൂടെ പഠിക്കാം" ദശദിന സഹവാസ ക്യാമ്പിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നു
കേന്ദ്രത്തിലെ സാമൂഹ്യ പ്രവർത്തക വിഭാഗവും കേരള മഹിള സമഖ്യ സൊസൈറ്റിയും സംയുക്തമായി ഒന്നാം വർഷ സാമൂഹിക പ്രവർത്തക ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി കുറ്റിത്താന്നി വെച്ച് ആഗസ്റ്റ് 12-ാം തീയതി തുടക്കം കുറിച്ച, "ചിമ്മിണിക്കൂട്; കൂട്ട് കൂടാം, കൂടെ പഠിക്കാം " ദശദിന സഹവാസ ക്യാമ്പിൻ്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് വെള്ളിയാഴ്ച്ച 14/08/26 ന് 10:30 ന് കുറ്റിത്താന്നി പ്രീമോഡേൺ നഴ്സറി സ്‌കൂളിൽ വെച്ച് വിളംബര ജാഥയോടുകൂടി നടന്നു. അധ്യാപക കോഡിനേറ്റർ ശ്രീ. ഡോ. സ്വസ്തിക് എ എസ് ചടങ്ങിൽ സ്വാഗതം പറഞ്ഞു. പറമ്പ 10 ാം വാർഡ് മെമ്പർ ശ്രീമതി. ജിഷ മോൾ ലോറൻസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി. അനു ഉദ്ഘാടന കർമ്മം നിർവഹിച്ചു. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിലെ സാമൂഹ്യ പ്രവർത്തക വിഭാഗം മേധാവി ഡോ. അനിത എ വിഷയാവതരണം നടത്തി. തുടർന്ന് കാസർഗോട് ജില്ലാ പഞ്ചായത്ത് മെമ്പർ ബിൻസി ജയിൻ, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി.പ്രസീത രാജൻ, പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ. കെ ജനാർദ്ദനൻ, സി.ഡി.എസ് ചെയർപേഴ്സൺ ശ്രീമതി. ഓമന കുഞ്ഞികണ്ണൻ, കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ജില്ല റിസോഴ്സ് പേഴ്സൺ ശ്രീമതി. അനീസ എസ്, എസ്.ടി പ്രമോട്ടർ ശ്രീ.രതീഷ്,ക്യാമ്പ് സംഘാടക സമിതി കൺവീനറും മുൻ പഞ്ചായത്ത് സ്റ്റാൻഡിംഗ് ചെയർമാനുമായ ശ്രീ. ജോയ് ജോസഫ്,മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി. അന്നമ്മ മാത്യു, മുൻ പഞ്ചായത്ത് മെമ്പർ പ്രമോദ് എൻ വി, മുൻ എസ് ടി പ്രൊമോട്ടർ മനോജ് സി ആർ, വൈവിധ്യ വായനശാല സെക്രട്ടറി പ്രസാദ്, പറമ്പ മോഡൽ പ്രീ സ്‌കൂൾ അധ്യാപിക ശ്രീമതി. ശ്രീദേവി, സി.ഡി.എസ് 10 -ാം വാർഡ് മെമ്പർ ശ്രീമതി.ചന്ദ്രവതി തുടങ്ങിയവർ പരിപാടിയിൽ ആശംസകളറിയിച്ച് സംസാരിച്ചു. വിദ്യാർത്ഥി ക്യാമ്പ് കോഡിനേറ്റർ ശ്രീ.നന്ദകിഷോർ നന്ദി പറഞ്ഞു.
No comments