Breaking News

കനത്ത മഴയിൽ ജില്ലയിലെ മലയോരമേഖലകളിൽ വൻ നാശനഷ്ടം അടിയന്തിരമായി സർക്കാർ ധനസഹായം പ്രഖ്യാപിക്കുക ; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം


വെള്ളരിക്കുണ്ട് :  കാസർഗോഡ് ജില്ലയുടെ മലയോര പഞ്ചായത്തുകളായ ഈസ്റ്റ്‌ എളേരി, വെസ്റ്റ് എളേരി, കിനാനൂർ കരിന്തളം, ചെറുവത്തൂർ, കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തുകളിൽ വൻ നാശനഷ്ടമാണ് കനത്ത മഴയെത്തുടർന്ന് ഉണ്ടായത്. നിരവധി വീടുകൾ പൂർണമായും ചിലത് ഭാഗികമായും തകർന്നു. നിരവധി റോഡുകളും പാലങ്ങളും പൂർണമായും ഒലിച്ച് പോയി. ഏക്കർ കണക്കിന് കൃഷിഭൂമിയിലേക്ക് വെള്ളം കയറുകയും കൃഷി പൂർണമായും തകരുകയും ചെയ്തു. മലയോരമേഖലയിലെ ജനങ്ങൾക്ക് അവരുടെ പഴയ ജീവിതത്തിലേക്ക് കടന്ന് വരാൻ അടിയന്തിരസഹായം അനിവാര്യമാണ്.നൂറുകണക്കിന് ജനങ്ങളാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. അവർക്ക് ആവശ്യസേവനങ്ങൾ അടിയന്തിരമായും എത്തിക്കണമെന്നും അടിയന്തിരമായി സർക്കാർ സംഘം ദുരിതമേഖലകൾ സന്ദർശിച്ചു നാശ്നഷ്ടം കണക്കാക്കി അടിയന്തിര നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്നും കാസർഗോഡ് ജില്ലയിലെ മലയോരമേഖലയ്ക്കായി പ്രത്യേക പാക്കേജ് കേരള സർക്കാർ പ്രഖ്യാപിക്കണമെന്നും  കാസർഗോഡ് പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് പ്രസ്ഥാവനയിലൂടെ ആവശ്യപ്പെട്ടു 


No comments