Breaking News

മഴക്കെടുതിയിൽ മരിച്ചത് 11 പേർ, രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നുവെന്ന് റവന്യു വകുപ്പ് മന്ത്രി


തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ 11 പേർ മരണപ്പെട്ടു. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നുവെന്ന് റവന്യു വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ വിശദമാക്കി. 273 ക്യാമ്പുകളിലായുള്ളത് 7674 പേരാണ്. വീടു തകർന്നവർക്കും നാശനഷ്ടം സംഭവിച്ചവർക്കുമുള്ള ധനസഹായം സമയബന്ധിതമായി തന്നെ നൽകുമെന്നും റവന്യൂ വകുപ്പ് മന്ത്രി വ്യക്തമാക്കി. എല്ലാ ജില്ലാകലക്ടർമാരുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. എം.പി,എം.എൽ. എമാരുമായും ആലോചിച്ച് ക്യാമ്പുകളിലടക്കം ആവശ്യമുള്ള ക്രമീകരണങ്ങളിൽ മാറ്റം വരുത്തുന്നുണ്ട്. ഇന്ന് വൈകിട്ട് വരെ സംസ്ഥാനത്ത് 273 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.

No comments